Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : First State

ഇ​ല​ക്‌ട്രി​ക് ട്ര​ക്ക് ഇ​ട​നാ​ഴി യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന ആ​ദ്യ സം​സ്ഥാ​ന​മാ​കാ​ൻ കേ​ര​ളം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: രാ​​​ജ്യ​​​ത്ത് ആ​​​ദ്യ​​​മാ​​​യി ഒ​​​രു ഇ​​​ല​​​ക്‌ട്രി​​​ക്ക് ട്ര​​​ക്ക് ഇ​​​ട​​​നാ​​​ഴി യാ​​​ഥാ​​​ർ​​​ഥ്യ​​​മാ​​​ക്കാ​​​ൻ കേ​​​ര​​​ളം ഒ​​​രു​​​ങ്ങു​​​ന്നു.

സം​​​സ്ഥാ​​​ന​​​ത്തെ തു​​​റ​​​മു​​​ഖ​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട​​​തും വ്യാ​​​വ​​​സാ​​​യി​​​ക ച​​​ര​​​ക്കു നീ​​​ക്ക​​​ത്തി​​​ൽ വ​​​ലി​​​യ പ​​​ങ്ക് വ​​​ഹി​​​ക്കു​​​ന്ന​​​തു​​​മാ​​​യ ഇ​​​ന്ത്യ​​​യി​​​ലെ​ ഏ​​​റ്റ​​​വും തി​​​ര​​​ക്കേ​​​റി​​​യ​​​തും സു​​​പ്ര​​​ധാ​​​ന​​​വു​​​മാ​​​യ ഇ​​​ട​​​നാ​​​ഴി​​​ക​​​ളി​​​ൽ ഒ​​​ന്നാ​​​യ ദേ​​​ശീ​​​യ പാ​​​ത-66ലാ​​​ണ് ഈ ​​​സം​​​രം​​​ഭം യാ​​​ഥാ​​​ർ​​​ഥ്യ​​​മാ​​​കു​​​ന്ന​​​ത്.

വൈ​​​ദ്യു​​​ത ച​​​ര​​​ക്ക് ഗ​​​താ​​​ഗ​​​തം വേ​​​ഗ​​​ത്തി​​​ലാ​​​ക്കാ​​​ൻ ഉ​​​ദ്ദേ​​​ശി​​​ച്ചു​​ള്ള പി​​​എം ഇ-​​​ഡ്രൈ​​​വ് പ​​​ദ്ധ​​​തി​​​യു​​​മാ​​​യി സം​​​സ്ഥാ​​​ന ഏ​​​ജ​​​ൻ​​​സി​​​ക​​​ളു​​​ടെ ഏ​​​കോ​​​പ​​​ന​​​ത്തി​​​ലൂ​​​ടെ​​​യാ​​​ണ് ഇ​​​തു സാ​​​ധ്യ​​​മാ​​​ക്കു​​​ന്ന​​​ത്.

വൈ​​​ദ്യു​​​ത ച​​​ര​​​ക്ക് ഗ​​​താ​​​ഗ​​​ത​​​ത്തി​​​നാ​​​യു​​​ള്ള സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ റോ​​​ഡ്‌​​​മാ​​​പ്പ് ത​​​യാ​​​റാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി സം​​​സ്ഥാ​​​ന​​​ത്തു​​​നി​​​ന്നു​​​ള്ള മു​​​തി​​​ർ​​​ന്ന സ​​​ർ​​​ക്കാ​​​ർ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ, വൈ​​​ദ്യു​​​തി സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ, വൈ​​​ദ്യു​​​ത വാ​​​ഹ​​​ന ക​​​മ്പ​​​നി​​​ക​​​ൾ, ലോ​​​ജി​​​സ്റ്റി​​​ക്‌​​​സ് ഓ​​​പ്പ​​​റേ​​​റ്റ​​​ർ​​​മാ​​​ർ, സാ​​​ങ്കേ​​​തി​​​ക വി​​​ദ​​​ഗ്ധ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്ത ശി​​​ല്പ​​​ശാ​​​ല ഇ​​​ന്ന​​​ലെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു സം​​​ഘ​​​ടി​​​പ്പി​​​ച്ചു. മ​​​ലി​​​നീ​​​ക​​​ര​​​ണം ഇ​​​ല്ലാ​​​ത്ത ഗ​​​താ​​​ഗ​​​ത​​​ത്തി​​​ലേ​​​ക്കു​​​ള്ള ഇ​​​ന്ത്യ​​​യു​​​ടെ മാ​​​റ്റ​​​ത്തി​​​ൽ കേ​​​ര​​​ളം വീ​​​ണ്ടും നേ​​​തൃ​​​സ്ഥാ​​​നം ഉ​​​റ​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​ന്ന് ശി​​​ല്പ​​​ശാ​​​ല വി​​​ല​​​യി​​​രു​​​ത്തി. പ്ര​​​ധാ​​​ന ദേ​​​ശീ​​​യ, സം​​​സ്ഥാ​​​ന ഹൈ​​​വേ​​​ക​​​ളി​​​ലാ​​​യി ഇ-​​​ട്ര​​​ക്ക്, ഇ-​​​ബ​​​സ് ചാ​​​ർ​​​ജിം​​​ഗ് അ​​​ടി​​​സ്ഥാ​​​ന​​​സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ വി​​​ക​​​സി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നാ​​​യി 2,000 കോ​​​ടി രൂ​​​പ നീ​​​ക്കി​​​വ​​​ച്ചി​​​ട്ടു​​​ള്ള പി​​​എം ഇ-​​​ഡ്രൈ​​​വ് പ​​​ദ്ധ​​​തി കേ​​​ര​​​ള​​​ത്തി​​​ന്‍റെ ഈ ​​​മു​​​ന്നേ​​​റ്റ​​​ത്തി​​​നു കൂ​​​ടു​​​ത​​​ൽ ശ​​​ക്തി പ​​​ക​​​രും.

കെ​​​എ​​​സ്ഇ​​​ബി​​​യും ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ കൗ​​​ൺ​​​സി​​​ൽ ഓ​​​ൺ ക്ലീ​​​ൻ ട്രാ​​​ൻ​​​സ്‌​​​പോ​​​ർ​​​ട്ടേ​​​ഷ​​​നും (ഐ​​​സി​​​സി​​​ടി) സം​​​യു​​​ക്ത​​​മാ​​​യി സം​​​ഘ​​​ടി​​​പ്പി​​​ച്ച ശി​​​ല്പ​​​ശാ​​​ല​​​യി​​​ൽ ‘പി​​​എം ഇ-​​​ഡ്രൈ​​​വ് പ​​​ദ്ധ​​​തി​​​യോ​​​ട് ചേ​​​ർ​​​ന്ന് കേ​​​ര​​​ള​​​ത്തി​​​ന്‍റെ ഇ-​​​ട്ര​​​ക്ക് മേ​​​ഖ​​​ല​​​യു​​​ടെ മു​​​ന്നോ​​​ട്ടു​​​ള്ള പ്ര​​​യാ​​​ണം’ എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ വി​​​ശ​​​ദ​​​മാ​​​യ ച​​​ർ​​​ച്ച​​​ക​​​ൾ ന​​​ട​​​ന്നു. മു​​​ന്നോ​​​ട്ടു​​​ള്ള പാ​​​ത​​​യി​​​ൽ ഏ​​​കോ​​​പ​​​നം കൈ​​​വ​​​രി​​​ക്കാ​​​നും, വെ​​​ല്ലു​​​വി​​​ളി​​​ക​​​ൾ വി​​​ല​​​യി​​​രു​​​ത്തി പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​നും കേ​​​ര​​​ള​​​ത്തി​​​ലെ ഇ-​​​ട്ര​​​ക്ക് മേ​​​ഖ​​​ല​​​യു​​​ടെ വി​​​കാ​​​സം ല​​​ക്ഷ്യ​​​മി​​​ട്ടു പ്ര​​​വ​​​ർ​​​ത്ത​​​ന​​​യോ​​​ഗ്യ​​​മാ​​​യ പ​​​ദ്ധ​​​തി രൂ​​​പ​​​പ്പെ​​​ടു​​​ത്താ​​​നും തീ​​​രു​​​മാ​​​ന​​​മാ​​​യി.

സി ​​​വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ടു​​​ന്ന സ്വ​​​കാ​​​ര്യ ഭൂ​​​മി​​​ക​​​ളി​​​ൽ പി​​​എം ഇ-​​​ഡ്രൈ​​​വ് പ​​​ദ്ധ​​​തി ഫ​​​ല​​​പ്ര​​​ദ​​​മാ​​​യി ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​ത് സു​​​ഗ​​​മ​​​മാ​​​ക്ക​​​ൻ ഉ​​​ദ്ദേ​​​ശി​​​ച്ചു​​​ള്ള ഒ​​​രു വെ​​​ബ് പോ​​​ർ​​​ട്ട​​​ൽ വൈ​​​ദ്യു​​​ത മ​​​ന്ത്രി കെ. ​​​കൃ​​​ഷ്ണ​​​ൻ​​​കു​​​ട്ടി ഉ​​​ദ്‌​​​ഘാ​​​ട​​​നം ചെ​​​യ്തു. കെ​​​എ​​​സ്ഇ​​​ബി വി​​​ക​​​സി​​​പ്പി​​​ച്ച ഈ ​​​പോ​​​ർ​​​ട്ട​​​ൽ, ഇ​​​ത്ത​​​ര​​​ത്തി​​​ലു​​​ള്ള ഇ​​​ന്ത്യ​​​യി​​​ലെ ത​​​ന്നെ ആ​​​ദ്യ​​​ത്തെ സം​​​രം​​​ഭ​​​മാ​​​ണ്.

Latest News

Corehub Up